ശുദ്ധമായ മായമില്ലാത്ത നല്ല പിടയ്ക്കുന്ന മീൻ ഉണക്കമീൻ ആക്കാം വീട്ടിൽ തന്നെ സിമ്പിളായി

0
137

ഉണക്കമീൻ രുചി ഇഷ്ടമല്ലാത്ത മലയാളികൾ വളരെ വിരളമാണ്. നമ്മളിൽ പലരും വീട്ടിൽ ഉണക്കമീൻ എപ്പോളും വാങ്ങി സൂക്ഷിക്കുന്നവരാണ്. എന്നാൽ വളരെ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണക്കമീൻ ഉണ്ടാക്കുന്ന കാഴ്ചകൾ സോഷ്യൽമീഡിയകൾ വഴി പലപ്പോളും കാണാം. അഴുക്കുചലുകളിലും മലിന്യങ്ങളുടെ ഇടയിലുമൊക്കെ ഇട്ടു ഉണ്ടാക്കുന്ന ഈ മീനുകൾ നമ്മൾ അറിയാതെ തന്നെ അസുഖം ക്ഷണിച്ചു വരുത്തുന്നവയാണ്. മാർക്കറ്റിൽ ചെറിയ വിലയിൽ മീൻ ലഭിക്കുന്ന സമയത്തു ഒന്ന് മനസുവച്ചാൽ വളരെ രുചികരമായ ഉണക്കമീൻ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാകാവുന്നതേ ഉള്ളൂ. അതെങ്ങനെ ആണെന്ന് നോക്കാം.

ആദ്യമായി മീനിന്നുള്ളിലെ വേസ്റ്റ് മാത്രം നീക്കം ചെയ്യുക. ചെത്തുമ്പൽ കളയേണ്ട ആവശ്യം ഇല്ല. അതിനുശേഷം ഓരോ മീൻ ആയി എടുത്ത് കല്ലുപ്പ് തേക്കുക. ഒരു വലയിലേക്കോ കണ്ണകലം ഉള്ള ചക്കിലോ ഇട്ടു നന്നായി കെട്ടുക. പിന്നീട് വലിയ കല്ലോ ഭാരമുള്ള എന്തെങ്കിലുമോ വച്ചു വെള്ളം പൂർണമായി വാർന്നു പോകാൻ അനുവദിക്കുക. രണ്ട് ദിവസം അങ്ങനെ തന്നെ വക്കുക.

രണ്ടുദിവസത്തിനു ശേഷം തുറക്കുമ്പോൾ അത് വാടിയ അവസ്ഥയിൽ ആയിരിക്കും ഉണ്ടാവുക. അതിനുശേഷം ഓരോന്നും കമ്പിയിൽ കോർത്തു നല്ല വെയിലിൽ തൂക്കിയിടാം. പായയിൽ നിലത്തും ഇടാവുന്നതാണ്. മൂന്നുദിവസം നന്നായി വെയിൽ കൊണ്ടുകഴിയുമ്പോൾ അതിരുചികരമായ ഉണക്കമീൻ ലഭിക്കുന്നതാണ്. വൃത്തിയുള്ള രുചിയോടുകൂടിയ ഉണക്കമീൻ ഉണ്ടാകുന്നതു എങ്ങനെ ആണെന്ന് ഈ വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്. കണ്ട് അഭിപ്രായം പറയാൻ മറക്കല്ലേ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here