ദോശയും ഇഡലിയും ഒക്കെ മലയാളികളുടെ ഇഷ്ട ഭക്ഷണം ആണ്. ആഴച്ചയിൽ ഒരു ദിവസമെങ്കിലും ദോശക്കോ ഇടലിക്കോ അരച്ചു വെയ്കാത്തവർ വളരെ കുറവാണ് എന്നു തന്നെ പറയാം. പെട്ടന്ന് ദഹിക്കാനുള്ള കഴിവും വേഗത്തിൽ ഉണ്ടാക്കാനും പറ്റുന്നത് ആയതു കൊണ്ടാണ് വീട്ടിലെ പെണ്ണുങ്ങൾ ഇത് ഉണ്ടാക്കാനുള്ള പ്രദാന കാരണം. എന്നാൽ ഇഡലിയുടെ രുചി എല്ലാവർക്കും ഇഷ്ടമായതിനാൽ ഒരു മടുപ്പും തോന്നുകയും ഇല്ല.നല്ല ചൂട് ഇടലിയിലോ ദോശയിലോ കുറച്ചു സാമ്പാറും അല്ലെങ്കിൽ ചമ്മന്തിയോ ഉണ്ടെങ്കിൽ അതും ഒഴിച്ചു കുഴച്ചു ഒരു പിടി പിടിച്ചാൽ ഉള്ള രുചി പിന്നെ പറയേണ്ടതില്ലല്ലോ.
ദോശയും ഇഡലിയും ഒക്കെ അരയ്ക്കുമ്പോൾ അതിൽ ഉഴുന്ന് ചേർക്കുന്നത് കൊണ്ട് കൊച്ചു കുട്ടികൾക്കും വലിയവർക്കും ശരീരത്തിന് വളരെ നല്ലതാണ്. എന്നാൽ രാവിലെ ഇഡലി ഉണ്ടാക്കിയിട്ടു ഒരു കപ്പ് മാവെങ്കിലും ബാക്കി ഉണ്ടെങ്കിൽ അത് വെച്ചു ഇങ്ങനെ ഒരു സ്നാക്ക് ഉണ്ടാക്കിയാൽ നിങ്ങൾക്ക് എത്ര കഴിച്ചാലും മതി വരൂല. ഉഴുന്ന് വട ഉണ്ടാക്കാനൊക്കെ വലിയ ബുദ്ദിമുട്ടാണ് എല്ലാവർക്കും എന്നാൽ ഉഴുന്ന് വടയുടെ രുചിയിൽ ഒട്ടും തന്നെ കഷ്ടപെടാതെ ഈ ഒരു ഐറ്റം ഉണ്ടാക്കാം. ഒരു അഞ്ചു മിനിട്ടു സമയം മാത്രം ചിലവിട്ടാൽ മതി. ഇത് ഉണ്ടാകുന്ന വിധം വിഡിയോയിൽ വ്യക്തമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് കൊടുക്കാം.