ഇഡലി കുതിച്ചു പൊങ്ങും ഇഡ്‌ലിക്ക് മാവ് അരയ്ക്കും മുന്നേ ഇങ്ങനെ ചെയ്യൂ

0
333

രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ ഇഡലി ആണ് കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നത് .രുചിയും അത് പോലെ എല്ലാവര്ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതും ഇഡലി തന്നെ ആണ് .കേരളത്തിൽ എന്നല്ല ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും പല തരത്തിൽ പല രുചിയിൽ ഉള്ള ഇഡ്‌ലികൾ ലഭിക്കും .ഇന്ന് വളരെ വേഗം നിങ്ങൾക്ക് തയ്യാറാക്കാൻ കഴിയുന്ന പെട്ടെന്ന് പൊങ്ങി വരുന്ന ഒരു സോഫ്റ്റ് ഇഡലി തയ്യാറാക്കാം .പാചകം അറിയില്ല എങ്കിലും ഇത് ആർക്കും ഈസി ആയി തയ്യാറാക്കാം എന്ന് ഉള്ളതാണ് ഒരു വല്യ പ്രത്യേകത.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ആദ്യം പച്ചരി ഒരു കപ്പ് .കൂടുതൽ അംഗങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ അതിനു അനുസരിച്ചു പച്ചരി എടുക്കാം.ശേഷം ഉഴുന്ന് കാൽ കപ്പ് .അതിലേക്ക് കാൽ ടീസ്പൂൺ ഉലുവയും ചേർത്ത് കൊടുക്കാം.ഇതിലേക്ക് കുറച്ചു ശുദ്ധമായ വെള്ളം ഒഴിച്ച് നന്നായി കഴുകി എടുക്കാം.കഴുകിയ ശേഷം കുറച്ചു വെള്ളം ചേർത്ത് അടച്ചു വെക്കാം .ഇത് ഫ്രിഡ്ജിൽ നന്നായി കുതിരാൻ വെക്കാം.മിനിമം രണ്ടു മണിക്കൂർ എങ്കിലും ഇങ്ങനെ വെക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here