ഉഴുന്ന് വട അന്നും ഇന്നും നമുക്കെല്ലാം പ്രിയപ്പെട്ടത് ആണ് .ഉണ്ടാക്കാൻ ഉള്ള ചെറിയ പ്രയാസം മൂലം എല്ലാവരും ഉഴുന്ന് വട കടയിൽ നിന്ന് വാങ്ങുന്നത് ആണ് പതിവ് .ആ പതിവ് തെറ്റിച്ചു ഉഴുന്ന് വട കടകളിൽ ഉണ്ടാക്കുന്നതിലും ഭംഗി ആയി വീട്ടിൽ ഉണ്ടാക്കാൻ കഴിയും .എങ്ങനെ ആണെന്ന് ഇ വീഡിയോ കണ്ടു കഴിഞ്ഞാൽ മാത്രം മതി.ഉഴുന്ന് വട ഉണ്ടാക്കാൻ ഇത്രയും സിംപിൾ എന്ന് നാം ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ തയ്യാറാക്കാം.കുട്ടികൾ ഉള്ള വീടുകളിൽ ഏറ്റവും അധികം വഴക്ക് നാലുമണിക്ക് ഉള്ള പലഹാരം തയ്യാറാക്കൽ ആണ് .ഒരു ദിവസം കുട്ടികൾക്കായി നല്ല മൊരിഞ്ഞ ഇ വട തയ്യാറാക്കാവുന്നത് ആണ്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം ഇന്ന് ഇവിടെ ഇതിനായി രണ്ടു കപ്പ് ഉഴുന്ന് ആണ് എടുത്തിരിക്കുന്നത് .എടുത്ത ഉഴുന്ന് വെള്ളത്തിൽ നന്നായി കുതിർത്തു എടുക്കാം .ഒരുപാട് സമയം ഒന്നും വേണ്ട വീഡിയോ പറഞ്ഞിരിക്കുന്ന രീതിയിൽ മാത്രം കുതിർത്താൽ മതിയാകും.അല്പം വെള്ളം ഒഴിച്ച് ഇത് നന്നായി അരച്ച് എടുക്കാം .നല്ല കട്ടിക്ക് കുഴഞ്ഞു പരുവത്തിൽ വേണം ഇത് അരച്ചെടുക്കാൻ.ഇതിലേക്ക് നല്ല വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക .ഇത് ചെയ്താൽ നല്ല മൊരിഞ്ഞ കിടിലം വട തയ്യാറാക്കി എടുക്കാൻ സിമ്പിളായി കഴിയും.