പപ്പായ അന്നും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടത് ആണ് .നമ്മുടെ നാട്ടിൽ സുലഭമായി ലഹിക്കുന്ന ഒന്നായിരുന്നു പപ്പായ .പല ആരോഗ്യ ഗുണങ്ങളും ഉള്ള പപ്പായ ഇന്നും എല്ലാവര്ക്കും ഇഷ്ടം എങ്കിലും പറമ്പുകളിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങിയിരിക്കുന്നു .കാരണം ജീവിത രീതികളിലെയും കാലാവസ്ഥകളിലെയും മാറ്റം തന്നെ എന്ന് പറയാം.ആരോഗ്യപരമായി 100 ഗുണങ്ങൾ ഉള്ള പപ്പായ എങ്ങനെ നമ്മുടെ പറമ്പിൽ വളരെ വേഗം പിടിപ്പിക്കാം എന്ന് വീഡിയോ കണ്ടു മനസിലാക്കാം .ഇത് സാധാരണ പപ്പായ അല്ല ചെറിയ മരത്തിലെ കായ പിടിക്കുന്ന രീതിയിൽ ഉള്ള പപ്പായ ആണ് .തീർച്ചയായും ആർക്കും താഴെ നിന്ന് പപ്പായ പറിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ ഇത് കൃഷി ചെയ്തു എടുക്കാം.
പപ്പായ ഏതു രീതിയിൽ ചെയ്യാം എന്ന് നോക്കാം.ഒരു വലിയ പപ്പായ മരം എങ്ങനെ കുറ്റി പപ്പായ ആകാം എന്ന് നോക്കാം .ആദ്യമായി പപ്പായ വേര് ഇറങ്ങേണ്ട സ്ഥലം നോക്കി വിഡിയോയിൽ ഉള്ള രീതിയിൽ ചരിച്ചു മുറിക്കാം.അല്പം ചകിരി ചോർ ചാണക പൊടി എന്നിവ മിക്സ് ചെയ്തു ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു നമ്മൾ നേരത്തെ മുറിച്ച സ്ഥലത്തിന് താഴെ പൊതിഞ്ഞു കെട്ടാം .വീഡിയോ കണ്ടാൽ നല്ല രീതിയിൽ ഇ പ്രോസസ്സ് നമുക്ക് മനസിലാക്കാം .ഒരു ഒന്നര മാസം കഴിയുമ്പോൾ അതിലേക്ക് വേര് ഇറങ്ങി തുടങ്ങുന്നത് നമുക്ക് കാണാം.
ഇ വേര് ഇറങ്ങിയ സ്ഥലത്തിന് താഴെ നമുക്ക് ഇത് മുറിച്ചു എടുക്കാം ശേഷം മുറിച്ചു എടുത്തത് ഒരു ഗ്രോബാഗിലേക്ക് നാട്ടു പിടിപ്പിക്കാം .ഗ്രോ ബാഗിൽ ആവശ്യത്തിന് മണ്ണും ചകിരിച്ചോർ ചാണകപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം നട്ടു പിടിപ്പിക്കാം.