അന്നും ഇന്നും മാങ്ങാ അച്ചാർ നമ്മുടെ എല്ലാം ഇഷ്ട വിഭവം ആണ് .കഞ്ഞി കുടിക്കാൻ എങ്കിലും ചോറ് കഴിക്കാൻ എങ്കിലും മാങ്ങാ അച്ചാർ ഇഷ്ടപ്പെടാത്തവർ ഇല്ല എന്ന് പറയാം .എല്ലാ തവണയും ഒരേ രീതിയിൽ മാങ്ങാ അച്ചാർ ഇടാതെ പുതിയ രീതികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആണ് ഇ വീഡിയോ.ഇനി മാങ്ങയുടെ സീസൺ ആണ് ഇഷ്ടം പോലെ മാങ്ങാ ലഭിക്കുന്ന സമയം നമുക്ക് പല വെറൈറ്റി മാങ്ങാ അച്ചാറുകൾ തയ്യാറാക്കി പരീക്ഷിക്കാം.
മാങ്ങാ അച്ചാർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .ആദ്യം മാങ്ങാ നല്ല രീതിയിൽ അരിഞ്ഞു വെക്കുക .ശേഷം ഉപ്പ് പിടിക്കാൻ മൂന്നാലു മണിക്കൂർ ഉപ്പിട്ട് അടച്ചു വെക്കാം .മാങ്ങയിൽ നന്നായി ഉപ്പു പിടിച്ച ശേഷം എടുക്കാം .ശേഷം ഒരു പാത്രത്തിൽ നല്ലെണ്ണ എടുക്കുക.നല്ലെണ്ണ ചൂടാക്കുക അതിലേക്ക് കടുക് വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക .അതിലേക്ക് കുറച്ചു കറിവേപ്പില ഇട്ടു ചൂടാക്കി എടുക്കാം .
അത് തണുത്ത ശേഷം ആവശ്യമായ പൊടികൾ ചേർത്ത് കൊടുക്കാം.കുറച്ചു മുളക് പൊടി ചേർക്കാം അതിലേക്ക് കുറച്ചു ഉലുവ പൊടി കടുക് പൊടിച്ചത് കുറച്ചു കായപ്പൊടി ചേർക്കാം .ലോ ഫ്ലെയിമിൽ ഇത് പച്ച മണം പോകും വരെ വെക്കാം .ശേഷം മാങ്ങ ചേർത്ത് കൊടുക്കാം.വീഡിയോ കാണുന്ന രീതിയിൽ നല്ല പോലെ മിക്സ് ചെയ്യാം .ആവശ്യമെങ്കിൽ വിനിഗർ ചേർത്ത് കൊടുക്കാം.