പഴയ നെറ്റി വെറുതെ കളയരുത് ഇതൊന്നു പരീക്ഷിക്കൂ സൂചിയും നൂലും കൈ കൊണ്ട് തൊടണ്ട ആവശ്യം ഇല്ല

0
852

നമ്മൾ എല്ലാവരുടെയും വീട്ടിൽ സാദാരണ ഉപയോഗിക്കുന്ന ഒന്നാണ് ചവിട്ടി അഥവാ ചവിട്ട് മെത്തകൾ. നൂറു രൂപ മുതൽ കൊടുത്തു നമ്മൾ വാങ്ങാറുണ്ട് എന്നാൽ 5 പൈസ പോലും ചിലവകാതെ നമുക്ക് ഇഷ്ട ഉള്ള നിറത്തിൽ പല വലിപ്പത്തിൽ ചവിട്ടി ഉണ്ടാക്കാൻ ഈ ഒരൊറ്റ സൂത്രം അറിഞ്ഞാൽ മതി.ഒരു വീട്ടിൽ അടുക്കളയിലും ബാത്റൂമിലും പിന്നെ മുൻ വശത്തുള്ള വാതിലിലും പുറക് വശത്തെ വാതിലിലും ഒക്കെ ആയിട്ട് കുറഞ്ഞത് ഒരു പത്തു ചവിട്ടി എങ്കിലും വേണ്ടി വരും. ഇത്രയും വാങ്ങുമ്പോൾ ഒരുപാട് പൈസ ആകുകയും ചെയ്യും. എന്നാൽ വെറുതെ ഇരിക്കുമ്പോഴോ ടി വി കാണുമ്പോഴോ ഒക്കെ ഈ ചവിട്ടി ഉണ്ടാക്കിയാൽ നല്ല ഒരു തുക ലാഭിക്കാം.

ഒരു വീടിന്റെ വൃത്തിക്ക് ഏറ്റവും അത്യാവശ്യം ആയ ഒന്നാണ് ചവിട്ടികൾ. പുറത്തു നിന്നു വരുമ്പോൾ കാലുകളിൽ പാറ്റി പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും ഒക്കെ വീടിന്റെ അകത് ആകാതിരിക്കാൻ ആണ് ചവിട്ടി ഉപയോഗിക്കുന്നത്. ഇങ്ങനെ ചവിട്ടി ഉണ്ടാക്കിയാൽ അത് എത്ര നാൾ വേണമെങ്കിലും കഴുകി ഉപയോഗിക്കാവുന്നതാണ്.

നമ്മൾ ഉപയോഗിച്ചു പഴകിയ നൈറ്റികൾ സാദാരണ എടുത്തു കത്തിച്ചു കളയുകയാണ് പതിവ് ഇങ്ങനെ കളയുന്ന ഒരു രണ്ട് നൈറ്റി എടുത്തു വെച്ചാൽ മതി ഈ ചവിട്ടി ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാം എന്നു തൊണ്ണൂറു ശതമാനം വീട്ടമ്മമാർക്കും അറിയില്ല എന്നതാണ് സത്യം. ഒരു പൊടിപോലും തയ്ക്കാതെ വളരെ എളുപ്പത്തിൽ ഉണ്ടാകുന്ന ഈ ചവിട്ടി ഉണ്ടാക്കാൻ പഠിക്കാൻ വീഡിയോ കണ്ടു നോക്കു. നിർമാണ രീതി വളരെ വ്യക്തമായി കാണിച്ചു തരുന്നുണ്ട് വിഡിയോയിൽ .

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here